യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
text_fieldsപരവൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പരവൂര്‍ കോട്ടപ്പുറം ഇക്കരന്‍കുഴി തിരുതരുവിള വീട്ടില്‍ സന്തോഷ് (60) ആണ് പരവൂര്‍ പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ 13ന് രാത്രി അമ്മയെ സന്ദര്‍ശിച്ച ശേഷം ഭാര്യക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വന്ന രഞ്ജിത്തിനാണ് വെട്ടേറ്റത്. സംഭവശേഷം വീടിനടുത്ത് നിന്നും സന്തോഷിനെ പരവൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. പരവൂര്‍ ഇൻസ്പെക്ടര്‍ എ. നിസാറിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്, നിസാം, വിജയകുമാര്‍ എ.എസ്.ഐ രജേന്ദ്രന്പിള്ള, സി.പി.ഒ മനോജ്, സായിറാം, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

