യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsസിജോ
അങ്കമാലി: സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. അങ്കമാലി മൂക്കന്നൂർ അട്ടാറ കിഴക്കന്നൂടൻ വീട്ടിൽ സിജോയെയാണ് (33) അറസ്റ്റ് ചെയ്തത്. കറുകുറ്റി എടക്കുന്നിലെ സ്വകാര്യ ഷോപ്പിലെ ജീവനക്കാരിയെയാണ് പ്രതി ആക്രമിച്ചത്. 2020ലും സമാന രീതിയിൽ യുവതിയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ എൽദോ പോൾ, റഷീദ്, മാർട്ടിൻ ജോൺ, എ.എസ്.ഐ ജിമോൻ, എസ്.സി.പി.ഒ ഷൈജു, അഗസ്റ്റിൻ, സി.പി.ഒമാരായ ബെന്നി, മാർട്ടിൻ, അഷ്കർ, രഞ്ജിനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

