Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ കൊലപ്പെടുത്താൻ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
ali
cancel
camera_alt

അലി

മൂ​വാ​റ്റു​പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മാ​റി താ​മ​സി​ച്ചു വ​ന്ന യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. നി​ര​പ്പ് ഒ​ഴു​പാ​റ പാ​മ്പാ​ക്കു​ട​ചാ​ലി​ൽ അ​ലി​യാ​ണ്(47)​ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ ര​ണ്ടാ​ർ ക​ര​യി​ലെ മാ​സ് പ്ലൈ​വു​ഡ്ക​മ്പ​നി​യി​ലാ​ണ്​ സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ സ​റീ​ന​യെ (37) ഇ​വ​ർ ജോ​ലി ചെ​യ്തു വ​ന്ന ക​മ്പ​നി​യി​ൽ എ​ത്തി​യാ​ണ് ക​ത്തി​കൊ​ണ്ട്​ കു​ത്തി​യ​ത്. മാ​സ്ക് കൊ​ണ്ട് മു​ഖം പൂ​ർ​ണ​മാ​യി മ​റ​ച്ച് എ​ത്തി​യ അ​ലി ഇ​വ​രെ പി​ന്നി​ൽ നി​ന്നും കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​ക്കി ഒ​ളി​വി​ൽ പോ​യി. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി. മു​ഹ​മ്മ​ദ് റി​യാ​സി​ന്റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:attempt to murder Wife 
News Summary - Man arrested for trying to kill wife
Next Story