Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യവയസ്​കനെ...

മധ്യവയസ്​കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
മധ്യവയസ്​കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്​റ്റില്‍
cancel

കൊ​ല്ലം: മ​ധ്യ​വ​യ​സ്‌​ക​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കു​ല​ശേ​ഖ​ര​പു​രം കു​റു​ങ്ങ​പ്പ​ള്ളി വെ​ളി​ച്ചെ​ണ്ണ​കു​ള​ങ്ങ​ര തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ഷെ​ഫീ​ക് (31) ആ​ണ്‌ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഇ​യാ​ള്‍ മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച​ത്.

ദീ​പാ​വ​ലി ദി​വ​സം രാ​ത്രി 11 ഓ​ടെ ഇ​യാ​ള്‍ കോ​ട്ട​യ്ക്ക​പ്പു​റം ഗൗ​രി​ശ​ങ്ക​രം എ​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും അ​വി​ടെ​നി​ന്ന് ഉ​ച്ച​ത്തി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത് വീ​ട്ടു​ട​മ​സ്ഥ​നാ​യ ഓ​മ​ന​ക്കു​ട്ട​ന്‍പി​ള്ള വി​ല​ക്കു​ക​യും പു​റ​ത്ത് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഷെ​ഫീ​ക്ക് മു​റ്റ​ത്ത് കി​ട​ന്ന ക​രി​ങ്ക​ല്ല് ഉ​പേ​യാ​ഗി​ച്ച് ഓ​മ​ന​ക്കു​ട്ട​െൻറ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ണി​ന് ഗു​രു​ത​മാ​യി പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​മ​ന​ക്കു​ട്ട​ന്‍പി​ള്ള ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ കു​ല​ശേ​ഖ​ര​പു​ര​ത്തു​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഗോ​പ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​ലോ​ഷ്യ​സ്, അ​ല​ക്‌​സാ​ണ്ടാ​ര്‍, വി​നോ​ദ്കു​മാ​ര്‍, ധ​ന്യ, റ​സ​ല്‍ ജോ​ര്‍ജ്, രാ​ജേ​ന്ദ്ര​ന്‍ എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Man arrested for trying to kill middle-aged man
Next Story