ഗുണ്ടയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsപെരുമ്പാവൂർ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വേങ്ങൂർ വെസ്റ്റ് അയ്മുറിയിൽ താമസിക്കുന്ന കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വീട്ടിൽ വേലായുധനെയാണ് (49) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊമ്പനാട് സ്വദേശി ലിൻറുവിന് (24) നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ അയ്മുറി ജങ്ഷനിലെ ഇറച്ചിക്കടയുടെ മുന്നിലാണ് സംഭവം. വാക്തതർക്കത്തെതുടർന്ന് വേലായുധൻ ഇറച്ചിക്കടയിൽനിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു.
കഴുത്തിന് ഗുരുതര പരിക്കേറ്റ ലിന്റോ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേ ലിന്റുവിനെതിരെ കാപ്പ ചുമത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വേലായുധനെ മണിക്കൂറുകൾക്കകം കോടനാട് പൊലീസ് പിടികൂടി.