Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവടകരയിൽ സഹോദരങ്ങളെ...

വടകരയിൽ സഹോദരങ്ങളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
വടകരയിൽ സഹോദരങ്ങളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

വ​ട​ക: സ​ഹോ​ദ​ര​ങ്ങ​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​യാ​ളെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സു​കൃ​ത​ത്തി​ൽ സ​മ്പ​ത്തി​നെ​യാ​ണ് (36) ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ വ​ട​ക​ര പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​വെ​ച്ച് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. 12ഉം ​ആ​റും വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​ണ് മൃ​ഗീ​യ​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് താ​മ​സി​ച്ചി​രു​ന്ന യു​വ​തി ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ പ്ര​തി​യെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യാ​യി​രു​ന്നു.

യു​വ​തി ജോ​ലി​ക്കാ​യി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്താ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ്ര​തി​യും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​സ്തി​രി​പെ​ട്ടി കൊ​ണ്ട് പൊ​ള്ളി​ക്കു​ക​യും മൊ​ട്ടു​സൂ​ചി കൊ​ണ്ട് ശ​രീ​ര​ത്തി​ൽ കു​ത്തു​ക​യും പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ യു​വ​തി കു​ട്ടി​ക​ളു​മാ​യി വ​ട​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​യി​രു​ന്നു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച ശേ​ഷം ഡെ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി വ​ട​ക​ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 16നാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraCrime NewsArrestKerala News
News Summary - Man arrested for torturing siblings in Vadakara
Next Story