Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
muhammad aasif
cancel
camera_alt

അറസ്റ്റിലായ മുഹമ്മദ് ആസിഫ്

കാസർകോട്: യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയതു. നെല്ലിക്കട്ട നാരമ്പാടിയിലെ പി.എ.മുഹമ്മദ് ആസിഫി (27) നെയാണ് കഴിഞ്ഞ ദിവസം സി.ഐ.പി.അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ജൂൺ 22ന് ബട്ടംപാറയിൽ വെച്ച് ചൗക്കി ആസാദ് നഗറിലെ കെ.എ.അഹമ്മദ് നിയാസിനെയാണ് കാറിൽ ഇരിക്കുമ്പോൾ മറ്റൊരു കാറിലെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തിയ ശേഷം കൈയ്യിലുണ്ടായിരുന്ന 12000 രൂപ, എ.ടി.എം, പാൻ കാർഡുകൾ തട്ടിയെടുത്തത്.തുടർന്ന് വീട്ടിൽ കൊണ്ടുപോയി വീണ്ടും 15000 രൂപയും ഒമ്പത് ഗ്രാം സ്വർണവും തട്ടിയെടുക്കുകയായിരുന്നു. നിയാസ് നൽകിയ പരാതിയിൽ നേരത്തേ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for threatening young man and stealing money and gold
Next Story