കരുനാഗപ്പള്ളിയിൽ കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ
text_fieldsടിൻസ് ശിവരാജ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപത്തെ ഹോൾസെയിൽ ഫ്രൂട്ട്സ് കടയിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി 50,000 രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിലായി.
ഇടുക്കി ആനവിലാസം ശാസ്താംനട മേപ്പാറ നോട്ടഴികത്ത് വീട്ടിൽ ടിൻസ് ശിവരാജിനെ (20) കവർച്ച ചെയ്തെടുത്ത പണവുമായി കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രതി എറണാകുളം ജില്ലയിലും ഇടുക്കി ജില്ലയിലും സമാന സ്വഭാവത്തിലുള്ള കവർച്ച മുമ്പ് നടത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി ഇൻസ്പെക്ടർജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ്, രഘുകുമാർ, റസൽ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.