Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇറ്റലിയിൽ ജോലി...

ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
pc thomas
cancel
camera_alt

പി.​സി. തോ​മ​സ്

പാ​ലാ: ഇ​റ്റ​ലി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വ​ള്ളി​ച്ചി​റ നെ​ല്ലി​യാ​നി പ​ണി​ക്ക​പ്പ​റ​മ്പി​ൽ പി.​സി. തോ​മ​സി​നെ​യാ​ണ് പാ​ലാ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​െൻറ ഉ​ത്ത​ര​വു​പ്ര​കാ​രം പാ​ലാ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ര​ണ്ടു​കോ​ടി​യോ​ളം രൂ​പ പി.​സി. തോ​മ​സ് ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

പാ​ലാ​യി​ലെ ഐ.​എ​ൻ.​ടി.​യു.​സി നേ​താ​വാ​യ ഇ​യാ​ൾ ഐ.​എ​ൻ.​ടി.​യു.​സി പാ​ലാ ഓ​ഫി​സി​ലാ​ണ് പ​ണം വാ​ങ്ങി​യി​രു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യം പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന്​ ഒ​ളി​വി​ൽ​പോ​യ ഇ​യാ​ൾ മൈ​സൂ​രു​വി​ൽ ഉ​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ ഷെ​റി​ൻ, ബി​ജു കെ. ​തോ​മ​സ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ സം​ഘം മൈ​സൂ​രു​വി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​യു​മാ​യി പു​റ​ത്തേ​ക്കു​വ​രു​ന്ന മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സി​നെ​യാ​ണ് ക​ണ്ട​ത്.

സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ര​ണ്ടു​ദി​വ​സ​മാ​യി മൈ​സൂ​രു​വി​ൽ ​തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ൽ കാ​ളി​യാ​ർ, ക​ഞ്ഞി​ക്കു​ഴി, ക​മ്പം​മെ​ട്ട്, കു​മ​ളി, കാ​ഞ്ഞാ​ർ, ക​ള​മ​ശ്ശേ​രി, മു​ന​മ്പം, കൂ​ത്താ​ട്ടു​കു​ളം, ഏ​ലൂ​ർ, രാ​മ​പു​രം, ക​ടു​ത്തു​രു​ത്തി സ്​​റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyjob offer fraud
News Summary - Man arrested for swindling Rs 2 crore by offering job in Italy
Next Story