കാറിൽനിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsസുകു
ദിവസങ്ങൾക്കു മുമ്പ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോൾ വളകൾ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണ അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടതറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ വിറ്റ സ്വർണ വളകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാചക തൊഴിലാളിയായ പ്രതി ജോലി കഴിഞ്ഞ് വരുന്നതിനിെട പരാതിക്കാരുടെ വീട്ടുപരിസരത്തെത്തി കാറിലിരുന്ന ബാഗിൽ നിന്ന് സ്വർണവളകൾ മോഷ്ടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

