വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsഅയ്യനാര്‍
മരട്: തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മധുര സ്വദേശി രാമസ്വാമി മകന്‍ അയ്യനാറി (31) നെയാണ് തിരുവനന്തപുരത്ത് നിന്നു മരട് പൊലീസ് പിടികൂടിയത്.
വര്‍ഷങ്ങളായി മരടില്‍ താമസിച്ച് ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് അഞ്ചു പവന്‍ സ്വർണവും 21,000 രൂപയും പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ നവംബര്‍ ഒമ്പതിനായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്ത് പോയിരുന്ന സമയത്ത് പ്രതി വീട്ടിലെത്തിയാണ് മോഷണം നടത്തിയത്. ഫോണില്‍ വീട്ടുകാരെ വിളിച്ച് വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയ ശേഷം താക്കോല്‍ വെക്കുന്ന സ്ഥലം അറിയാവുന്ന പ്രതി വീട് തുറന്ന് അകത്ത് കയറി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ മരട് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരത്ത് ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മരട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്‍റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ജി. ഹരികുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍രാജ്, വിനോദ് വാസുദേവന്‍, പ്രശാന്ത് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.