Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ വാക്കുതർക്കം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി

text_fields
bookmark_border
മദ്യലഹരിയിൽ വാക്കുതർക്കം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി
cancel

കോഴിക്കോട്: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട്, മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന സുഭാഷാണ് പിടിയിലായത്. ജയന്‍ എന്ന യുവാവിന്റെ ചെവിയിലും തലക്കുമാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വാക്കുതര്‍ക്കത്തിനൊടുവില്‍ സുഭാഷ് ജയനെ വെട്ടുകയായിരുന്നു. ചെവിയിലും തലക്കും വെട്ടേറ്റത്. വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുക്കം പൊലീസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Arrested for Stabbing Youth in Drunken Row
Next Story