ക്ഷേത്രവഞ്ചി കുത്തിത്തുറന്നയാള് പിടിയിൽ
text_fieldsസത്യശീലന്
ചാത്തന്നൂര്: മൈലക്കാട് കണ്ണമത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാള് പിടിയില്. വരിഞ്ഞം ഇടനാട് മഹേശ്വരി വിലാസത്തില് സത്യശീലന് (37) ആണ് ചാത്തന്നൂര് പൊലീസ് നൈറ്റ് പട്രോള് ടീമിന്റെ പിടിയിലായത്.
ബുധനാഴ്ച പുലർച്ചയാണ് ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് റോഡിന് സമീപം സ്ഥാപിച്ചിരുന്ന വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണമുതലുമായി ഇവിടെനിന്ന് രക്ഷപ്പെട്ട ഇയാള് ഇത്തിക്കരക്ക് സമീപം നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിൽപെടുകയായിരുന്നു. പെരുമാറ്റത്തില് സംശയം തോന്നിയ പൊലീസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് മോഷണമുതല് കണ്ടെത്തിയത്. മുമ്പും സത്യശീലനെ സമാന കുറ്റകൃത്യത്തിന് പിടികൂടിയിട്ടുണ്ട്.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയില് ചാത്തന്നൂര് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര് ഇന്സ്പെക്ടര് ശിവകുമാറിന്റെ നേതൃത്വത്തില് എസ്.ഐ സുരേഷ്കുമാര്, എ.എസ്.ഐമാരായ രാജേഷ്, റെജിമോന്, സി.പി.ഒ കണ്ണന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

