Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാർ ജീവനക്കാരനെ...

ബാർ ജീവനക്കാരനെ കുത്തിയയാൾ പിടിയിൽ

text_fields
bookmark_border
ബാർ ജീവനക്കാരനെ കുത്തിയയാൾ പിടിയിൽ
cancel
Listen to this Article

കൊല്ലം: ഇതരസംസ്ഥാനക്കാരനായ ബാർ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം നീലാംതോട്ടം അനിൽ ഭവനിൽ മണികണ്ഠൻ ആണ് (42) പൊലീസ് പിടിയിലായത്. കോട്ടമുക്കിലുളള ബാർ ഹോട്ടലിൽ മണികണ്ഠൻ മദ്യപിച്ച ശേഷം ട്രേയിൽ ഗ്ലാസുകളുമായി പോയ ക്ലീനിങ് സ്റ്റാഫായ അസം സ്വദേശി അസ്ഹറുളിനോട് ഇയാൾ കുപ്പി ആവശ്യപ്പെട്ടു. ഇത് നിരസിച്ച വിരോധത്തിലാണ് ആക്രമിച്ചത്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ജി. ശ്യാം കുമാർ, ഹസൻകുഞ്ഞ്, എ.എസ്.ഐ സിദ്ദീഖ് ഉൾ അക്ബർ, സി.പി.ഒ വിനോദ്, ബാസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamStabbing casearrestedbar employee
News Summary - Man arrested for stabbing bar employee
Next Story