Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറുവയസുകാരിയായ മകളെ...

ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

വെല്ലൂർ: ആറ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വെല്ലുർ സ്വദേശിയായ 34കാരനാണ് പിടിയിലായത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇദ്ദേഹം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒന്നര വർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് പെൺകുട്ടിയുടെ മാതാവ് മരിച്ചിരുന്നു. തുടർന്ന് പിതാവിന്റെ സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഇതിനിടെ പിതാവ് രഹസ്യമായി കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് അയൽ വാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയോടെ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് മയക്കുമരുന്ന് വിൽപന ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

Show Full Article
TAGS:sexual abuse vellore 
News Summary - Man arrested for sexually assaulting six-year-old daughter in Vellore
Next Story