Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
ഷൈജു
Listen to this Article
കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. അറക്കുളം പുതുപ്ലാക്കൽ ഷൈജുവിനെയാണ് (37) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിരന്തരമായി അശ്ലീലസന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോന്റെ നിർദേശപ്രകാരം കാഞ്ഞാർ എസ്.ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറക്കുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

