വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ കേസിൽ ഒരാൾ അറസ്റ്റില്‍
text_fieldsഅൽഅമീൻ
പത്തനംതിട്ട: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ കേസിൽ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അറസ്റ്റില്‍. ചിറയന്‍കീഴ് മുടപുരം സ്വദേശി അല്‍അമീനാണ്(30) അറസ്റ്റിലായത്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ സമാനകേസുണ്ട്. കബളിപ്പിച്ച് സ്വന്തമാക്കുന്ന വാഹനങ്ങള്‍ തമിഴ്നാട്ടിലെ വന്‍ സംഘത്തിന് കൈമാറിയിരുന്നതായാണ് സൂചന. വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഉടമ അറിയാതെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വില്‍ക്കും. അല്ലെങ്കില്‍ പണയംവെക്കും. ചിറയന്‍കീഴ്, കടക്കാവൂര്‍, ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ അല്അമീനെതിരെ കേസുണ്ട്. അടിപിടി കേസിലും പ്രതിയാണ്.
ആറുമാസം മുമ്പ് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അല്‍അമീനെ കോടതി റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ കേസില്‍ ആറ്റിങ്ങല്‍ സ്വദേശിയായ സനൽ കുമാറിനെ രണ്ടുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന സനല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.