സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാൾ പിടിയിൽ
text_fieldsഷാജി
കിഴക്കമ്പലം: സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച നെല്ലാട് കണ്ടോത്തുകുടി പുത്തൻവീട്ടിൽ ഷാജി (ഷിജിൽ -49) അറസ്റ്റിൽ. വീട്ടമ്മ വീടുപണിക്ക് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നപ്പോൾ കുടിശ്ശിക തീർക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
വീട്ടമ്മ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽനിന്നാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്തത്. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൾ, കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എ.എസ്.ഐ കെ.എ. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എ. അബ്ദുൽ മനാഫ്, ടി.എ. അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.