Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
sayam
cancel
camera_alt

ശ്യാം

അരീക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമിനെയാണ് (25) കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്.എച്ച്.ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 15കാരിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്ന് അരീക്കോട്​ പൊലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ കാണാതായ പിറ്റേദിവസം കേസിൽ അറസ്റ്റിലായ പ്രതിയോടൊപ്പം പാലക്കാട്ടുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് കോവിഡ് പോസിറ്റിവായതോടെ കേസിന്റെ അന്വേഷണം തടസ്സപ്പെട്ടു. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് അരീക്കോട് പൊലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for raping 15-year-old girl
Next Story