ചാരായവും കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ
text_fieldsരതീഷ്
അടിമാലി: എക്സൈസ് പരിശോധനയിൽ 20 ലിറ്റർ കോടയും 100 മി.ലിറ്റർ ചാരായവും പ്രഷർകുക്കർ ഉൾപ്പെടെ വാറ്റുപകരണങ്ങളും സഹിതം ഒരാൾ പിടിയിൽ.
വെള്ളത്തൂവൽ പനം കൂട്ടി ചെരുവിള പുത്തൻവീട് രതീഷ് സുരേന്ദ്രനെയാണ് (45) പിടികൂടിയത്.
ഇയാൾ നടത്തുന്ന ഹോട്ടലിൽ ഡ്രൈ ഡേയുടെ മറവിൽ വിൽപന നടത്തുന്നതിനായി ചാരായം വാറ്റുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോഴാണ് പിടിയിലായത്. പ്രിവൻറിവ് ഓഫിസർ പി.എച്ച്. ഉമ്മറിെൻറ നേതൃത്വത്തിൽ നടത്തിയ ഓഫിസർ (ഗ്രേഡ്) അനിൽ കെ.എൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുനീഷ് കുമാർ, കെ. ബി. മീരാൻ കെ.എസ് , ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

