മനോരോഗ ചികിത്സയുടെ മറവിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചു തവണ; പെരിന്തൽമണ്ണയിൽ ക്ലിനിക് നടത്തിപ്പുകാരൻ അറസ്റ്റിൽ
text_fieldsമുഹമ്മദ് റഫീഖ്
പെരിന്തൽമണ്ണ: മനോരോഗ ചികിത്സയുടെ മറവിൽ 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ക്ലിനിക്ക് നടത്തിപ്പുകാരനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്.
2024 ഒക്ടോബറിൽ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യമായി കുട്ടിയെ ചികിത്സക്ക് കൊണ്ടുവന്നത്. തുടർചികിത്സക്ക് കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയിൽനിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
പലപ്പോഴായി അഞ്ചു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് കേസ്. കുട്ടി സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പാലക്കാട് ചൈൽഡ് ലൈനിൽ വിവരം ലഭിച്ചശേഷം ഇവരുടെ അറിയിപ്പിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

