Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
sulfan
cancel
camera_alt

 അറസ്റ്റിലായ സുൽഫാൻ

വർക്കല:പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ തട്ടിക്കൈണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വർക്കല ചിലക്കൂർ ഗ്രാലിക്കുന്ന് ഷർമാനത്ത് മൻസിലിൽ സുൽഫാൻ (19)ആണ് അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പോകുന്ന വഴിമധ്യേയാണ് യുവാവുമായി പരിചയപ്പെട്ടത്.

ആറ് മാസം മുൻപ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം രക്ഷകർത്താക്കൾ ഇടപെട്ട് തടഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടി കൊണ്ടുപോവുകയും പുലർച്ചയോടെ തിരികെ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു.പെൺകുട്ടിയെ കാണാനായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുൽഫാൻ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for molesting student
Next Story