വയോധികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsബാബു
കരിമണ്ണൂർ: 78കാരിയെ പീഡിപ്പിച്ച കേസിൽ 55കാരൻ അറസ്റ്റിൽ. പരക്കെ നിരപ്പേൽ ബാബുവിനെ ആണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസമായി ഒളിവിലായിരുന്ന ഇയാളെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്.
രക്തസ്രാവത്തെ തുടർന്നാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ൈവദ്യപരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അന്ന് മുങ്ങിയ പ്രതി സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്.
തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സദെൻറ നിർദേശപ്രകാരം സി.ഐ സുമേഷ് സുധാകർ, എസ്.ഐ ദിനേശ്, എ.എസ്.ഐമാരായ അനസ്, രാജേഷ്, സി.പി.ഒമാരായ മുജീബ്, ഷെരീഫ്, ഡബ്ല്യു.സി.പി.ഒ ജയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

