പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
text_fieldsപെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഒഡിഷയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
ഒഡിഷ റായിഗഡ സ്വദേശി ജയാസൻ ബാഗിനെയാണ് (കിഷൻ -27) കോടനാട് പൊലീസ് ഒഡിഷയിൽനിന്ന് അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ബിഹാർ സ്വദേശികളുടെ മകളായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ദിവസങ്ങൾക്കുശേഷം പെൺകുട്ടിയെ കേരളത്തിലേക്ക് കയറ്റിവിട്ടു. തുടർന്ന് ഒളിവിൽ പോയി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃതത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും സംഘം നക്സൽബാധിത പ്രദേശമായ മുനിഗുഡയിൽനിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കോടനാട് ഇൻസ്പെക്ടർ സജി മർക്കോസ്, എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐമാരായ ലാൽ ജി., പ്രദീപ് കുമാർ, സി.പി.ഒ നജാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

