ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നെടുമങ്ങാട് പറണ്ടോട് ആനപ്പട്ടി തടത്തരികത്ത് വീട്ടിൽ സഫാൻ എന്ന മനോജിനെ (20) യാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പേരൂർക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ മാരായ സന്ദീപ്, രാകേഷ്, ജയകുമാർ, അനിക്കുട്ടൻ നായർ, എസ്.സി.പി.ഒ ഷംനാദ്, സി.പി.ഒ മാരായ അരുൺകുമാർ, ശ്രീജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

