Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ

text_fields
bookmark_border
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ
cancel

ചാവക്കാട്: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തെക്കൻ പാലയൂർ തുപ്രാട്ടു വീട്ടിൽ സുനിലിനെയാണ് (49) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തു പറഞ്ഞാൽ മർദിക്കുമെന്ന് ഇദ്ദേഹം കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സുനിലിനെ തന്ത്രപൂർവം നടത്തിയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. എല്ലാ ദിവസവും അതിരാവിലെ ഇയാൾ പാവറട്ടിയിലുള്ള ഒരു ചായക്കടയിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.

ചാവക്കാട് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. യാസിർ, കെ. സുനു, വനിത സീനിയർ സി.പി.ഒ എം. ഗീത, സി. ജയകൃഷ്ണൻ, കെ. പ്രദീപ്, എസ്. ബൈജു, എം. റെജിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for molesting 11-year-old
Next Story