Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

text_fields
bookmark_border
Kidnapping girl
cancel
Listen to this Article

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. എഴുകോണ്‍ കരീപ്ര വാക്കനാട് ചരുവിള പുത്തന്‍ വീട്ടില്‍ ആനന്ദി(28)നെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ നാലിനാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ച് വരുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് ആനന്ദിനെ പിടികൂടിയത്. ഇയാളോടൊപ്പം പെണ്‍കുട്ടിയെയും പൊലീസ് കണ്ടെത്തി മഹിളാകേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ രണ്ടാംപ്രതി നേരത്തെ പിടിയിലായിരുന്നു.

എഴുകോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശിവപ്രകാശി‍െൻറ നേതൃത്വത്തില്‍ എസ്.ഐ അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ അജയകുമാര്‍, സി.പി.ഒ വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for kidnapping girl
Next Story