Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബംഗാളിൽനിന്ന്​...

ബംഗാളിൽനിന്ന്​ 16കാരിയെ തട്ടിക്കൊണ്ടുവന്ന യുവാവ്​ പിടിയിൽ

text_fields
bookmark_border
kidnap girl
cancel

പ​യ്യ​ന്നൂ​ർ: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ പ​ത്താം ക്ലാ​സു​കാ​രി​യാ​യ 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ബം​ഗാ​ളി യു​വാ​വ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​‍െൻറ പി​ടി​യി​ലാ​യി. പ​ശ്ചി​മ ബം​ഗാ​ൾ ഔ​റം​ഗ​ബാ​ദി​ലെ രാ​ഹു​ല്‍ റോ​യി​യെ​യാ​ണ്​ (23) പ​യ്യ​ന്നൂ​ര്‍ എ​സ്.​ഐ പി. ​വി​ജേ​ഷും സം​ഘ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ട്ടി​ൽ ഭാ​ര്യ​യും കു​ട്ടി​യു​മു​ള്ള​യാ​ളാ​ണ്​ രാ​ഹു​ല്‍ റോ​യ്. പ്ര​ണ​യം ന​ടി​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ വി​ദ്യാ​ർ​ഥി​നി​യെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​സെ​ടു​ത്ത പ​ശ്ചി​മ ബം​ഗാ​ൾ പൊ​ലീ​സ് വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ വി​വ​രം കൈ​മാ​റു​ന്ന​തി​നി​ടെ പ​യ്യ​ന്നൂ​രി​ലും ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ യു​വാ​വ് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി​യി​രു​ന്നു.

മൊ​െ​ബെ​ൽ ഫോ​ൺ പ​യ്യ​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ സ്വി​ച്ച് ഓ​ണാ​ക്കി​യ​തോ​ടെ​യാ​ണ് പൊ​ലീ​സി​‍െൻറ ജോ​ലി എ​ളു​പ്പ​മാ​യ​ത്.ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​യ്യ​ന്നൂ​രി​ൽ കി​ട്ടി​യ​തോ​ടെ യു​വാ​വി​നെ​യും പെ​ൺ​കു​ട്ടി​യെ​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കേ​ര​ള​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ​തി​നാ​ല്‍ തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ട്രെ​യി​നി​ല്‍ ബ​ന്ധു​ക്ക​ൾ ഇ​രു​വ​രെ​യും പി​ന്തു​ട​ർ​ന്നു.

ഇ​തും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യി. ബം​ഗാ​ൾ പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് രാ​ഹു​ല്‍ റോ​യി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് കേ​സെ​ടു​ത്ത പ​ശ്ചി​മ ബം​ഗാ​ള്‍ പൊ​ലീ​സ് പ​യ്യ​ന്നൂ​രി​ലെ​ത്തി പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalpayyannurkidnap
News Summary - Man arrested for kidnapping 16 year old girl from Bengal
Next Story