സ്ത്രീകളെ ശല്യംചെയ്യുന്ന യുവാവ് അറസ്റ്റിൽ
text_fieldsസുബീഷ്
ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ സുബീഷ് (22) ആണ് പിടിയിലായത്.
രാത്രിയിൽ സ്ത്രീകളുള്ള വീടുകളിൽ കടന്നുകയറി അവരെ ഉപദ്രവിക്കുകയും കുളിമുറികളിൽ എത്തിനോക്കുകയും ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നതായാണ് പരാതി. ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ഇയാൾ ഉപദ്രവിക്കുന്നത് ചൂണ്ടിക്കാട്ടി ശാസ്ത ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിരുന്നു.
കുളപ്പട റസിഡൻസ് അസോസിയേഷൻ, നിരവധി സ്ത്രീകളുടെ പരാതി എന്നിവയെ അടിസ്ഥാനമാക്കിയാണ് പൊലീസ് സുബീഷിനെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.ആര്യനാട് ഇന്‍സ്പെക്ടര്‍ ജോസ്, സബ് ഇന്സ്പെക്ര് ശ്രീലാൽ, ചന്ദ്രശേഖരന് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.