Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനികളെ ഉപദ്രവിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ഗഫൂർ
Listen to this Article
ചെങ്ങമനാട്: സ്കൂൾ വിദ്യാർഥിനികളെ ശുചിമുറിയിൽ കയറി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എം.എൽ.എ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂറിനെയാണ് (35) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 20നാണ് സംഭവം. കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു.
കുട്ടികൾ ബഹളം വെച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. എഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ചെങ്ങമനാട് എസ്.എച്ച്.ഒ എസ്.എം. പ്രദീപ്കുമാർ, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, എസ്. ഷെഫിൻ, വി.എൽ. ആനന്ദ്, എ.എസ്.ഐ സിനുമോൻ, സി.പി.ഒമാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ, കൃഷ്ണരാജ്, കെ.പി. സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

