കഞ്ചാവ് ചെടിവളർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsപ്രശാന്ത്
ആലപ്പുഴ: വീട്ടുപരിസരത്തു കഞ്ചാവ് ചെടിവളർത്തിയ യുവാവ് അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് (31) അറസ്റ്റിലായത്.
നാലുമാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത് രഹസ്യമായി ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വരികയായിരുന്നു. ഒന്നര മീറ്ററോളം നീളത്തിൽ വളർന്നു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എസ്. അഭിരാം, ശ്രീകുമാർ, സുരേഷ്, എ.എസ്.ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, സിദ്ദീഖുൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫിസർ ഗിരിജ, ആലപ്പുഴ ജില്ല ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

