Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നല്‍കി...

വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്​റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ്

അ​ജ്മ​ൽ

പാ​ലാ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വാ​ട്ട്‌​സ് ആ​പ് ചാ​റ്റി​ങ്ങി​ലൂ​ടെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി എ​ക്ക​ണ്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ലാ​ണ് (21) പാ​ലാ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​നി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ മൊ​ബൈ​ല്‍ഫോ​ണ്‍ വാ​ങ്ങി ന​ല്‍കി​യ​ത്. മൊ​ബൈ​ല്‍ ചാ​ര്‍ജ് ചെ​യ്യു​ന്ന ക​ട​യി​ൽ​നി​ന്ന്​ അ​ജ്​​മ​ൽ ഫോ​ണ്‍ ന​മ്പ​ര്‍ ക​ര​സ്ഥ​മാ​ക്കി വാ​ട്ട്‌​സ്ആ​പ്പി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു.

മാ​ന​സി​ക​നി​ല​യി​ല്‍ മാ​റ്റം വ​ന്ന പെ​ണ്‍കു​ട്ടി ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​ക​ള്‍ കാ​ണി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പാ​ലാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ലാ​യി​ല്‍നി​ന്ന്​ വ​യ​നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ പ്ര​തി​യെ പൊ​ലീ​സ് ത​ന്ത്ര​പൂ​ര്‍വം വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​സ്‌.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, ഷാ​ജി സെ​ബാ​സ്​​റ്റ്യ​ന്‍, എ.​എ​സ്‌.​ഐ ജോ​ജ​ന്‍ ജോ​ര്‍ജ്, ബി​ജു കെ. ​തോ​മ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ ഷെ​റി​ന്‍ സ്​​റ്റീ​ഫ​ന്‍ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഫോ​ണും ലാ​പ്ടോ​പ്പും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോ​ക്‌​സോ വ​കു​പ്പ്​ പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriagearrested
News Summary - Man arrested for filming promising marriage
Next Story