Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്ലൈവുഡ് നൽകാമെന്ന്...

പ്ലൈവുഡ് നൽകാമെന്ന് വാഗ്ദാനംചെയ്ത്ണം പണം തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

രാ​ഹു​ൽ

ച​വ​റ: പ്ലൈ​വു​ഡ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് വ്യാ​പാ​രി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ കു​ന്ന​ത്തു​നാ​ട് പാ​ങ്കു​ളം റോ​ഡ് പാ​റ​ക്കു​ടി ഹൗ​സി​ൽ പി.​ആ​ർ. രാ​ഹു​ൽ (29) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ച​വ​റ​യി​ൽ പ്ലൈ​വു​ഡ് ക​ട ന​ട​ത്തു​ന്ന മാ​രാ​രി​ത്തോ​ട്ടം വ​യ​ലി​ൽ​ത്ത​റ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. 1,30,000 രൂ​പ​യാ​ണ് പ്ര​തി രാ​ജേ​ന്ദ്ര​നി​ൽ​നി​ന്ന് വാ​ങ്ങി​യ​ത്.

ആ​ദ്യം ഒ​രു ല​ക്ഷം രൂ​പ​യും പി​ന്നീ​ട് പ്ലൈ​വു​ഡ് ക​യ​റ്റു​ന്ന ചി​ത്രം കാ​ണി​ച്ച് ബാ​ക്കി തു​ക​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ലൈ​വു​ഡ് ല​ഭി​ക്കാ​താ​യ​തോ​ടെ രാ​ജേ​ന്ദ്ര​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ഹു​ലി​നെ പെ​രു​മ്പാ​വൂ​രി​ന് സ​മീ​പ​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് നി​ര​വ​ധി​പേ​രെ സ​മാ​ന​മാ​യി ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​തി​ന് തെ​ളി​വ് ല​ഭി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ നൗ​ഫ​ൽ, ആ​ർ. മ​ഥ​ന​ൻ, അ​ഖി​ൽ, വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം. ​മ​നീ​ഷ് എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Man arrested for extorting money
Next Story