Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ സ്​ഥാപനം തുടങ്ങാനെന്ന വ്യാജേനേ ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ

text_fields
bookmark_border
വിദ്യാഭ്യാസ സ്​ഥാപനം തുടങ്ങാനെന്ന വ്യാജേനേ ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ
cancel
camera_alt

അ​ശ്വ​നി​കു​മാ​ർ സിം​ഗ്

കൊ​ല്ലം: സ്​​കൂ​ളു​ക​ൾ തു​ട​ങ്ങാ​നെ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​യാ​ൾ പി​ടി​യി​ൽ. ബി​ഹാ​ർ വൈ​ശാ​ലി​യി​ൽ സെ​ന്തു​രി ഗേ​വി​ന്ദ​ത്തി​ൽ അ​ശ്വ​നി​കു​മാ​ർ സിം​ഗ് (39) ആ​ണ് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സി​​െ​ന്റ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​നും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നും കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള േപ്രാ​ജ​ക്ടി​ന് 50 കോ​ടി രൂ​പ ന​ല്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്രൊ​സ​സി​ങ് ഫീ​സ്​ ആ​യി 10,25,000 രൂ​പ അ​ക്കൗ​ണ്ട് വ​ഴി ത​ട്ടി എ​ടു​ത്തെ​ന്നാ​ണ് കേ​സ്.

തൂ​ട​ർ​ന്ന് പ്ര​തി ബി​സി​ന​സ്​ ച​ർ​ച്ച​ക​ൾ​ക്കാ​യി കൊ​ല്ല​ത്തു​ള്ള ലോ​ഡ്ജി​ലേ​ക്ക് പ​രാ​തി​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി. അ​വി​ടെ താ​മ​സി​ച്ചു​വ​ര​വേ പ​രാ​തി​ക്കാ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. വെ​സ്റ്റ് പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ക്കി ബി​ഹാ​റി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗ്ഗം ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ചു.

കൊ​ല്ലം സി​റ്റി പോ​ലീ​സ്​ മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൊ​ല്ലം എ.​സി.​പി ഷാ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ല്ലം വെ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സി വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ഐ ​സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് എ​സ്. ഷാ​ഫി , സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, രാ​ജീ​വ്, ര​തീ​ഷ്, മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​െ​ന്റ സ​ഹാ​യ​ത്തോ​ടെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for embezzling lakhs on pretext of starting an educational institution
Next Story