Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ​ലി​ശ​ര​ഹി​ത വാ​യ്പ...

പ​ലി​ശ​ര​ഹി​ത വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത്​ 18 ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ​ലി​ശ​ര​ഹി​ത വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത്​ 18 ല​ക്ഷം രൂ​പ  ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ
cancel

മല്ലപ്പള്ളി: കേന്ദ്ര സർക്കാറിൽനിന്ന് പലിശരഹിത വായ്പയായി വൻതുക വാങ്ങിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കീഴ്വായ്പുർ ആനിക്കാട് സ്വദേശിയായ യുവാവിൽനിന്ന് രണ്ട് തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കീഴ്വായ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബർ മാസം ഒന്നാം തീയതി കീഴ്വായ്പുർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റാന്നി പഴവങ്ങാടി, കോട്ടയിൽ വീട്ടിൽ അജികുമാർ (അജി ബി. റാന്നി-38) ആണ് പിടിയിലായത്.

2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണയായാണ് ഇയാൾ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈക്കലാക്കിയത്. വായ്പയോ നൽകിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പ് കോൺഗ്രസ് എസിൽ പ്രവർത്തിച്ചിരുന്ന പ്രതിക്കെതിരെ സമാനമായ കേസുകൾ നേരത്തെയുമുണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLoan scamkerala local newsCrime
News Summary - Man arrested for duping Rs 18 lakh by promising interest-free loan
Next Story