യുവതിക്ക് നേരെ നഗ്‌നതപ്രദർശനം; പ്രതി അറസ്റ്റിൽ
text_fieldsരാജീവ്
അഞ്ചൽ : മദ്യലഹരിയിൽ യുവതിയെ ആക്രമിച്ച് നഗ്‌നതാ പ്രദർശനം നടത്തിയ ആളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ റാണി ഭവനിൽ രാജീവ് (47) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാണയത്തുള്ള സഹോദരിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ രാജീവ് ബഹളം വെക്കുകയും അയൽവാസിയായ വയോധികയുടെ വീടിനുമുന്നിലെത്തി അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് വയോധികയുടെ ബന്ധുവിന്‍റെ പുരയിടത്തിൽ കയറി അസഭ്യവർഷം നടത്തുന്നതിനിടെ ഇറങ്ങിപ്പോകണമെന്ന് വസ്തു ഉടമയായ യുവതി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രാജീവ് യുവതിയെ പിടിച്ച് തള്ളുകയും കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും ചെയ്തു. തുടർന്ന് ഓടിമാറിയ യുവതിയെ പ്രതി കൈയിൽ കരുതിയ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മകൻ എത്തി അവരെ വീട്ടിനുള്ളിലാക്കി കതകടച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഏരൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

