Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെയിൽവേ ജോലി വാഗ്ദാനം...

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ashraf
cancel
camera_alt

അ​ഷ്‌​റ​ഫ്

ക​ല്ല​ടി​ക്കോ​ട്: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് അ​ഷ്‌​റ​ഫ് (36) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദു ബ​ഷീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി കൃ​ഷ്ണ​ദാ​സ്, എ​സ്.​എ​ച്ച്.​ഒ ശ​ശി​കു​മാ​ർ, എ​സ്.​ഐ അ​ബ്ദു​ൽ സ​ത്താ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ർ, ഷ​രീ​ഫ്, സി.​പി.​ഒ ര​വി, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​തു​ശേ​രി​യി​ൽ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job scamrailway job
News Summary - Man arrested for cheating Rs 17 lakh by offering railway job
Next Story