വിദേശജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാള്‍ പിടിയില്‍
text_fieldsഷിബു ഉമ്മന്‍
പെരുമ്പാവൂര്‍: കാനഡയില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയിൽ. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടില്‍ ഷിബു ഉമ്മനെയാണ് (48) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി ജിഷ്ണുവും ഷിബു ഉമ്മനുംകൂടി കാനഡയില്‍ ജോലിക്കായി വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചേലാമറ്റം സ്വദേശിയായ യുവാവിെൻറ പക്കല്‍നിന്ന് 10 ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
തട്ടിപ്പില്‍ സത്യജ എന്ന സ്ത്രീകൂടി പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. പണം ഇവര്‍ മൂന്നുപേരും കൂടി വീതിച്ചെടുക്കുകയായിരുന്നു. പ്രതികളായ ജിഷ്ണുവും സത്യജയും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

