Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതികളെ ബൈക്കിൽ...

യുവതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുന്നയാൾ പിടിയിൽ

text_fields
bookmark_border
sreejith
cancel
camera_alt

ശ്രീ​ജി​ത്ത്

നി​ല​മ്പൂ​ർ: സ്കൂ​ട്ട​റി​ൽ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യു​ന്ന യു​വ​തി​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ന്നയാൾ പി​ടി​യി​ൽ. എ​ട​ക്ക​ര കൗ​ക്കാ​ട് സ്വ​ദേ​ശി ആ​ല​ങ്ങാ​ട​ൻ ശ്രീ​ജി​ത്ത് എ​ന്ന മ​ണി​ക്കു​ട്ട​നെ​യാ​ണ് (32) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്​​ദു​ൽ ബ​ഷീ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ 13ന് ​വൈ​കീ​ട്ട്​ 7.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന പ്ര​തി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ച് ത​ട​ഞ്ഞ് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​വെ​ച്ച​പ്പോ​ൾ പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​സ​മ​യം പ്ര​തി മാ​സ്ക്കും ഹെ​ൽ​മ​റ്റും മ​ഴ​ക്കോ​ട്ടും ധ​രി​ച്ചി​രു​ന്നു.

സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ണ്ടോ​ട്ടി ഒ​ള​വ​ട്ടൂ​രി​ലു​ള്ള ജോ​ലി​സ്ഥ​ല​ത്തു വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചു​ങ്ക​ത്ത​റ​യി​ൽ സ​മാ​ന രീ​തി​യി​ൽ രാ​ത്രി എ​ട്ടി​ന്​ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​നും ഇ​തോ​ടെ തു​മ്പാ​യി. എ​സ്.​ഐ​മാ​രാ​യ എം. ​അ​സൈ​നാ​ർ, തോ​മ​സ് കു​ട്ടി ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​സി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ്, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​രാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chasingyoung womenarrested
News Summary - Man arrested for chasing young women on bike and attack
Next Story