യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള്‍ ചെയ്യിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
text_fieldsപയ്യന്നൂർ: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള്‍ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. തിമിരി സ്വദേശി ലിജേഷ് (39) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ 42 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
വീഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ ലിജീഷ് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിൽ ലിജീഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് പൊലീസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ലിജേഷിനെതിരെ കൂടുതല്‍ പരാതികള്‍ സ്റ്റേഷനില്‍ എത്തിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

