Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
suresh kumar
cancel
camera_alt

സു​രേ​ഷ് കു​മാ​ർ

Listen to this Article

തൃശൂർ: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ എസ്.ഐ. കെ. അനുദാസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

പെരിഞ്ചേരി സ്വദേശിനിയായ യുവതിയെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിരന്തരമായി ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഗാർഹിക പീഡന നിരോധന നിയമപ്രകാരം കോടതിയിൽ നിന്ന് യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ ഞായാറാഴ്ച വൈകീട്ട് സുരേഷ് കുമാർ വീണ്ടും വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഗ്രേഡ് എസ്.ഐ. അനിൽ, എ.എസ്.ഐ. ബാലസുബ്രഹ്മണ്യൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for beating wife
Next Story