Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭക്ഷണത്തിന്‍റെ പേരിൽ...

ഭക്ഷണത്തിന്‍റെ പേരിൽ തർക്കം; തെരുവിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ഭക്ഷണത്തിന്‍റെ പേരിൽ തർക്കം; തെരുവിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
cancel

ആലുവ: തെരുവിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടിൽ വിനു (42) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും തെരുവിൽ അന്തിയുറങ്ങുന്നയാളാണ്. തമിഴ്നാട് സ്വദേശി മൂർത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂർത്തി ചികിത്സയിലാണ്.

ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഇവർതമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. അതാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.

ഇൻസ്പക്ടർ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, ടി.സി.രാജൻ, ടി.വി. ഷാജു, ആർ.രാജീവ്, എ.എസ്.ഐ ഇക്ബാൽ, എസ്.സി.പി.ഒ ഷൈജ ജോർജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmurder
News Summary - Man arrested for attempted murder
Next Story