Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ വാടകക്ക് നൽകാത്തതിലെ വിരോധം: യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
പ്രതിക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നരഹത്യ, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങളിൽ കേസുണ്ട്
al ameen
cancel
camera_alt

അ​റ​സ്റ്റി​ലാ​യ അ​ൽ അ​മീ​ൻ

Listen to this Article

കണ്ണനല്ലൂർ: കാർ വാടകക്ക് എടുത്തുകൊടുക്കാത്തതിലുള്ള വിരോധത്തിൽ ആക്രമണം നടത്തിയ പ്രതികളിലൊരാൾ പിടിയിൽ. ആദിച്ചനല്ലൂർ വെളിച്ചിക്കാല ലക്ഷംവീട് കോളനിയിൽ അൽഅമീൻ മൻസിലിൽ അൽഅമീൻ (26) ആണ് കണ്ണനല്ലൂർ പൊലീസി‍െൻറ പിടിയിലായത്.

സിയാദ് എന്ന യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അസീം, അൽ അമീൻ, അൽ അമീർ എന്നിവരടങ്ങിയ സംഘത്തിന് കാർ വാടകക്ക് എടുത്തു നൽകാൻ സിയാദ് വിസ്സമ്മതിച്ചിരുന്നു. തുടർന്ന് 21ന് ഉച്ചക്ക് ഒന്നിന് ഇവർക്ക് പുറമേ മറ്റ് മൂന്നുപേർ അടങ്ങിയ സംഘം സിയാദിനെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ചു. സമീപത്തുള്ള സൂപ്പർമാർക്കറ്റിൽ ഓടിക്കയറിയ യുവാവിനെ ഒന്നാംപ്രതി അസീം കത്തി കൊണ്ട് തുടയിൽ കുത്തി. രണ്ടാംപ്രതിയായ അൽ അമീൻ വയറിലും കുത്തിപ്പരിക്കേൽപിച്ചു. മൂന്നാംപ്രതിയായ അൽ അമീറും മറ്റു പ്രതികളും ചേർന്നും യുവാവിനെ ആക്രമിച്ചു. അൽഅമീനെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നരഹത്യ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങളിലുള്ള കേസ് നിലവിലുണ്ട്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറി‍െൻറ നിർദേശപ്രകാരം കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറി‍െൻറ നേതൃത്വത്തിൽ എസ്.ഐ ഡി. സജീവൻ, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for attacking youth
Next Story