Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബീച്ചിലെത്തിയ...

ബീച്ചിലെത്തിയ സ്​ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
ബീച്ചിലെത്തിയ സ്​ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ
cancel

പരവൂർ: തെക്കുംഭാഗം ബീച്ചിൽ സ്ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. ബീച്ചിന് സമീപവസിയായ ആശിഷാണ് അറസ്റ്റിലായത്.

എഴുകോൺ കണ്ണങ്കര തെക്കതിൽ ഷംലക്കും മകൻ സാലുവിനും നേരെയാണ് തിങ്കളാഴ്ച ഉച്ചക്ക് ബീച്ചിൽ വച്ച് അക്രമം ഉണ്ടായത്. ഷംലയുടെ ചികിത്സക്കായി ആശുപത്രിയിൽ പോയി മടങ്ങവേ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം ബീച്ചിൽ വച്ച് കഴിക്കാൻ തുടങ്ങുമ്പോൾ അടുത്തെത്തിയ ആശിഷ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ച് അക്രമം തുടർന്നു.

ഇരുവരെയും കമ്പി ഉപയോഗിച്ച് അടിക്കുകയും മകനെ വെട്ടുകയും ചെയ്തു. ഷംലയുടെ ഇരു കൈകളിലും കണ്ണിനും ദേഹത്തും അടികൊണ്ടു ചതവേറ്റു. ശാലുവിന്‍റെ കൈപ്പത്തിയിൽ വെട്ടേറ്റു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അക്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmoral policing
News Summary - Man arrested for attacking woman and son on beach
Next Story