കായംകുളം: ചാനൽ റിപ്പോർട്ടറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പത്തിയൂർ പടിഞ്ഞാറ് മുറി അജിത് ഭവനത്തിൽ അജിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. സി.ഡി നെറ്റ് ചാനലിലെ റിപ്പോട്ടർ ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മുട്ടേൽ പാലത്തിന് സമീപംവെച്ച് ലിഫ്റ്റ് ചോദിച്ചശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതൽ ഹരിപ്പാട്, അടൂർ, കരുനാഗപ്പള്ളി വരെയുള്ള സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി സഞ്ചരിച്ച ഇതരസംസ്ഥാന രജിസ്ട്രേഷൻ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സി.ഐ ജയകൃഷ്ണൻ, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.