Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ...

ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
santharaj
cancel
camera_alt

ശാ​ന്ത​രാ​ജ്

ഹേ​മാം​ബി​ക ന​ഗ​ർ: ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ പൊ​ലീ​സ് പി​ടി​യി​ൽ. മു​ണ്ടൂ​ർ കാ​ര​ക്കാ​ട് കീ​ഴ്പാ​ട​ത്ത് താ​മ​സി​ക്കു​ന്ന ശാ​ന്ത​രാ​ജാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്. മു​ട്ടി​ക്കു​ള​ങ്ങ​ര​ക്ക​ടു​ത്ത് വ​ള്ളി​ക്കോ​ട് ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. മു​ണ്ടൂ​ർ കീ​ഴ്പ്പാ​ടം സു​നി​ത​ക്കാ​ണ്​ (35) കു​ത്തേ​റ്റ​ത്.

ര​ണ്ട് മാ​സ​മാ​യി യു​വ​തി മ​ങ്ക​ര​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ഇ​വ​രെ മ​ങ്ക​ര​യി​ൽ​നി​ന്ന് മു​ണ്ടൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന​തി​നി​ടെ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ സു​നി​ത​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ ടി.​എ​ൻ. പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ശാ​ന്ത​രാ​ജ് 12 വ​ർ​ഷ​മാ​യി മു​ണ്ടൂ​രി​ലാ​ണ് താ​മ​സം. ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സാ​ണ് പ്ര​തി​​യെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husband attack wifearrested
News Summary - Man arrested for attack wife
Next Story