Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂന്തുറയിൽ യുവതിയെ മർദിച്ച പ്രതി അറസ്റ്റിൽ; ഒരാൾ ഒളിവിൽ

text_fields
bookmark_border
Poonthunra woman attack
cancel
camera_alt

1. യുവതിയെ ആക്രമിക്കുന്ന ദൃശ്യം 2. പ്രതി സുധീർ

തിരുവനന്തപുരം: പൂന്തുറയിൽ യുവതിയെ ക്രൂരമായ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറിനെയാണ് അറസ്റ്റ് ചെ‍യ്തത്. പുലർച്ചെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സഹോദരൻ നൗഷാദ് ഒളിവിലാണ്.

വാക്കുതർക്കത്തിനിടെയാണ് ആമിന എന്ന യുവതിയെ പ്രതി സുധീർ തള്ളി നിലത്തിടുകയും മതിലിനോട് ചേർത്ത് അമർത്തിപിടിക്കുകയും ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ വീടിന് സമീപം താമസിക്കുന്ന യുവതിയെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്. ആമിനയുടെ വീട് ചിലർക്ക് വാടകക്ക് കൊടുത്തിട്ടുണ്ട്. ഈ വാടകക്കാരുമായുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.

പ്രതികളിൽ നിന്ന് നേരത്തെയും ആമിനക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നഗരത്തിൽ ഹോട്ടൽ നടത്തുകയാണ് ഒന്നാം പ്രതി‍യായ സുധീർ. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for assaulting woman in Poonthura
Next Story