പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ
text_fieldsഷമീർ
മട്ടാഞ്ചേരി: എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മട്ടാഞ്ചേരി ചക്കാമാടത്ത് താമസിക്കും ചക്കാമാടം ഷമീർ എന്ന ഷമീറിനെയാണ് (41) മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. സാബുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം നാലിനാണ് സംഭവം. കപ്പലണ്ടിമുക്ക് എം.എ. നാസർ റോഡിൽ സലീമിെൻറ വീട്ടിൽ ഷമീറും കുടുംബവും അതിക്രമിച്ച് കയറിയെന്ന പരാതി അന്വേഷിക്കാൻ എത്തിയ മട്ടാഞ്ചേരി എസ്.ഐ എം.വിൻസെൻറ്, പൊലീസുകാരായ അജയകുമാർ, ജെൽജോ, ജിജി എന്നിവരെയാണ് ഷമീർ ആക്രമിച്ചത്.
ഒളിവിലായിരുന്ന പ്രതിയെ തോപ്പുംപടിയിലെ ഒരു ഹോട്ടലിന് പിറകിൽനിന്നാണ് പിടികൂടിയത്. എ.എസ്.ഐമാരായ അനിൽകുമാർ, യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഫ്രാൻസിസ്, ജെൽജോ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.