വീട്ടമ്മയെ മര്‍ദിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsകുന്നിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുവരയ്ക്കല്‍ താഴത്ത് കമ്പുക്കാട്ടുവീട്ടില് ശ്യാംകുമാറാണ് കുന്നിക്കോട് പൊലീസിെൻറ പിടിയിലായത്. താഴത്ത് രമാവിലാസത്തില് രമാദേവീയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ രമാദേവീയുടെ വീട്ടിലെത്തിയ ശ്യാംകുമാര്‍ ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് പത്തനാപുരം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.