Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ കയ്യേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യുവതിയെ കയ്യേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
cancel

തലയോലപ്പറമ്പ്: യുവതിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് ഏനാദി ഭാഗത്ത് പുതുവേലിൽ വീട്ടിൽ ഷിനുമോൻ (34) എന്നയാളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ സന്ധ്യയോടുകൂടി തന്റെ വീട്ടിലെത്തിയ ആമ്പല്ലൂർ സ്വദേശിനിയായ യുവതിയെ മർദ്ദിക്കുകയായിരുന്നു.

യുവതിയിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് യുവതി ഷിനുമോന്റെ വീട്ടിൽ ചോദിക്കാനായി എത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇയാൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്തു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ മാരായ ഷെറി എം.എസ്, സജീവൻ കെ.ഡി, സി.പി.ഒ ഷൈൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story